Kerala
നിലപാട് തിരുത്തി ഐ എന്‍ ടി യു സി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
മറ്റന്നാള്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിക്കും.

തിരുവനന്തപുരം | ആശ സമരത്തില്‍ നിലപാട് തിരുത്തി ഐ എന്‍ ടി യു സി. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. പിന്തുണ പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
സമരത്തെ പിന്തുണയ്ക്കണമെന്ന് വി ഡി സതീശനും കെ സി വേണുഗോപാലും അഭ്യര്‍ഥിച്ചതായി ചന്ദ്രശേഖരന്‍ പറഞ്ഞു.
മറ്റന്നാള്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിക്കും. സമരത്തിന്റെ 51-ാം ദിവസമാണ് ഐ എന്‍ ടി യു സി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
---- facebook comment plugin here -----