Connect with us

INTUC&VD SATHEESHAN

ഐ എന്‍ ടി യു സി വിവാദം: സതീശനെ പിന്തുണച്ച് തിരുവഞ്ചൂര്‍

പാര്‍ട്ടി ഭരണഘടന പ്രകാരം പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ശരി

Published

|

Last Updated

തിരുവനന്തപുരം | ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി ഭരണഘടന പ്രാകരം പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ശരിയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഭരണഘടനാപരമായി ഒരു തൊഴിലാളി സംഘടനയും കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. സതീശനെതിരെ സൈബര്‍ രംഗത്ത് ആക്രമണം ഉയരുന്നുണ്ട്. ഇത് പാര്‍ട്ടി പരിശോധിക്കും. വേണ്ട നടപടി സ്വീകരിക്കും. സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വാട്‌സാപ്പ് വാര്‍ ചിലര്‍ നടത്തുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.