Connect with us

Kerala

ഐ എന്‍ ടി യു സി; വി ഡി സതീശന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ അംഗീകൃത ട്രേഡ് യൂണിയനാണ്. സതീശന്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സതീശന്റെ പ്രസ്താവനക്കെതിരെ ചങ്ങനാശേരി ടൗണില്‍ ഐ എന്‍ ടി യു സി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഒരു മണിക്കൂറോളം പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഐ എന്‍ ടി യു സി സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത പ്രതിഷേധത്തില്‍ നിരവധി തൊഴിലാളികള്‍ ഭാഗമായി. ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ ഭാഗമല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് തൊഴിലാളികള്‍ ചോദിച്ചു.ഇത്രയും നാളും ചോരയും നീരും കൊടുത്ത് തങ്ങള്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് വി ഡി സതീശന്‍ മാപ്പ് പറയണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.