Connect with us

Techno

ഉപയോഗ ശൂന്യമായ അക്കൗണ്ടുകൾ നീക്കം ചെയ്യും: ഇലോൺ മസ്ക്

30 ദിവസം കൂടുമ്പോൾ അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ മസ്ക് മാസികിട്ടേക്കും

Published

|

Last Updated

സാൻഫ്രാൻസിസ്‌കോ | വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യും എന്ന് പ്രഖ്യാപിച്ച് ട്വിറ്റർ സി ഇ ഒയും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്.  കൈവിട്ടുപോയ അക്കൗണ്ടുകൾ സ്വാതന്ത്രമാക്കാനാണ് ഈ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മറ്റൊരു അക്കൗണ്ടിലൂടെ ഇത്തരം അക്കൗണ്ടുകൾ ആർക്കേവ് ചെയ്യുകയും ചെയ്യും. എന്നാൽ, കൂടുതൽ വിവരങ്ങളൊന്നും മസ്ക് വ്യക്തമാക്കിയിട്ടില്ല.

അതുകൊണ്ട് തന്നെ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഫോളോവെഴ്സിൽ നിന്ന് നല്ല കൊഴിഞ്ഞു പോക്ക് കാണാനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ട്വിറ്ററിന്റെ പോളിസി അനുസരിച്ച് ഒരു ഉപഭോക്താവ് 30 ദിവസം കൂടുമ്പോൾ അക്കൗണ്ട് ഉപയോഗിച്ചിരിക്കണം എന്നാണ്. അല്ലാത്ത പക്ഷം അക്കൗണ്ട് നഷ്ടപ്പെടാൻ കാരണമായേക്കും.

മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഒരുപാട് പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ സെലിബ്രിറ്റികൾക്ക് നൽകി വന്നിരുന്ന  ബ്ലൂ ടിക്ക് പ്രമുഖരുടെ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ നൽകുന്നത് സബ്‌സിക്രിപ്ഷൻ രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Latest