Connect with us

Kerala

എഡിജിപിക്കെതിരായ അന്വേഷണം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം

പിവി അന്‍വര്‍ എംഎല്‍എയുടെയും ,എം ആര്‍ അജിത് കുമാറിന്റെയും മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍
കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം.പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

പിവി അന്‍വര്‍ എംഎല്‍എയുടെയും ,എം ആര്‍ അജിത് കുമാറിന്റെയും മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക. അതേസമയം വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണ് സര്‍ക്കാര്‍ ഡിജിപിക്ക് അനുവദിച്ചിരിക്കുന്നത്.

Latest