Connect with us

Kerala

ഇ ഡി കേസിലെ അന്വേഷണം; സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം വൈകും

ഈ മാസം 19നാണ് ഇ ഡി കേസ് ലഖ്‌നൗ കോടതി പരിഗണിക്കുന്നത്.

Published

|

Last Updated

ലഖ്‌നൗ | മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ ജയില്‍ മോചനം ഇനിയും വൈകും. യു എ പി എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടന്നുവരുന്നതിനാലാണിത്. ഈ കേസിലും ജാമ്യം കിട്ടിയാല്‍ മാത്രമേ കാപ്പന് പുറത്തിറങ്ങാന്‍ കഴിയൂ. ഈ മാസം 19നാണ് ഇ ഡി കേസ് ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ഇ ഡി കേസില്‍ വാദം കേള്‍ക്കുന്നത് നേരത്തെയാക്കണമെന്ന കാപ്പന്റെ ഹരജിയില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. വിഷയത്തില്‍ പെട്ടെന്നൊരു മറുപടി തരാനുള്ള തയാറെടുപ്പോടെയല്ല അഭിഭാഷകന്‍ എത്തിയിട്ടുള്ളതെന്നും 19-ാം തീയതിക്ക് ഇനി അധികം ദിവസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇ ഡി എതിര്‍പ്പ് പ്രകടിപ്പിച്ചത്.

2020 ഒക്ടോബര്‍ 15ന് യു പിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകും വഴിയാണ് യു പി എ സര്‍ക്കാര്‍ യു എ പി എ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചത്. കാപ്പന് കഴിഞ്ഞാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യുപി പോലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തു പോകാന്‍ പാടില്ലെന്ന ഉപാധിയോടെയായിരുന്നു ജാമ്യം.