Connect with us

Kerala

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും; പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു

അന്വേഷണത്തിന് മുഖ്യമന്ത്രി നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതോ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്.അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരായ ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പി വി അന്‍വര്‍ എംഎല്‍എയുടെ പരാതികളിലും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചുമാമ് എഡിജിപിക്കെതിരെ അന്വേഷണം നടന്നത്. അന്വേഷണത്തിന് മുഖ്യമന്ത്രി നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഡിജിപിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയാല്‍ അജിത്കുമാറിനെതിരേ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്‌

Latest