National
ബാങ്ക് വായ്പ തട്ടിപ്പ് കൊല്‍ക്കത്ത സ്വദേശിയെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു
95 കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്

ന്യൂഡല്‍ഹി| സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 95 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൗശിക് കുമാര്‍ നാഥിനെയാണ് അറസ്റ്റ് ചെയ്യ്തത്. കൊല്‍ക്കത്തയിലെ പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് കോടതി ഏപ്രില്‍ 10 വരെ ഇയാളെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
വ്യാജവും കെട്ടിച്ചമച്ചതുമായ’ രേഖകള്‍ സമര്‍പ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പാ സൗകര്യങ്ങള്‍ നേടിയെന്നതാണ് കൗശിക്ക് കുമാര്‍ ചെയ്ത കുറ്റം. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐയില്‍ നിന്ന് ഇയാള്‍ 95 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇഡി വ്യക്തമാക്കി.
---- facebook comment plugin here -----