Connect with us

National

നിക്ഷേപ തട്ടിപ്പ്; നടന്‍ പ്രകാശ് രാജിന് ഇ ഡി നോട്ടീസ്

. ഒരു ജുവലറി ഉടമ ഉള്‍പ്പെട്ട 100 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി  | നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിന് എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഒരു ജുവലറി ഉടമ ഉള്‍പ്പെട്ട 100 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്‌സാണ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയത്. ഈ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.

അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത.പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വര്‍ണാഭരണങ്ങളും വിവിധ രേഖകളും ഇ ഡി പിടിച്ചെടുത്തതായാണ് വിവരം.

Latest