Connect with us

Kerala

നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

10 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. റാണയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണക്കായി ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. 10 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

പ്രവീണ്‍ റാണ അറസ്റ്റിലായതിനു പിന്നാലെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ ഒഴുക്കാണ്. ഇതുകാരണം സ്റ്റേഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നിക്ഷേപം ബേങ്ക് വഴിയാണ് കൈമാറിയതെങ്കില്‍ ബേങ്ക് സ്ഥിതിചെയ്യുന്ന മേഖലയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ ഏജന്റ് എത്തിയാണ് പണം സ്വീകരിച്ചതെങ്കില്‍ വീട് നില്‍ക്കുന്ന മേഖലയിലെ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടത്. മറ്റു മേഖലകളില്‍ നിന്നു പരാതിയുമായി എത്തുന്നവരെ അതതു പോലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണ സംഘം അയക്കുന്നുണ്ട്.

 

 

 

 

Latest