Kerala
നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണ റിമാന്‍ഡില്‍
14 ദിവസത്തേക്കാണ് റിമാന്‍ഡ്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിടയുടെതാണ് നടപടി.
തൃശൂര്‍ | സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിടയുടെതാണ് നടപടി. 100 കോടിയുടെ തട്ടിപ്പാണ് റാണ നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെയാണ് റാണയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട് കൊച്ചി ചെലവന്നൂരിലുള്ള ഫ്ളാറ്റിലെത്തിച്ച് റാണയില്‍ നിന്ന് തെളിവെടുത്തു. പണം ധൂര്‍ത്തടിച്ച് കളഞ്ഞുവെന്നാണ് റാണ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.
കോയമ്പത്തൂരില്‍ നിന്നാണ് പ്രവീണ്‍ റാണയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഈ മാസം ആറിനാണ് കൊച്ചി പോലീസിനെ വെട്ടിച്ച് ഇയാള്‍ സംസ്ഥാനത്തു നിന്ന് രക്ഷപ്പെട്ടിരുന്നത്.
---- facebook comment plugin here -----