Kerala
നിക്ഷേപകന്റെ മരണം; അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കും
സാബുവിന്റെ ബന്ധുക്കള്‍, ആരോപണ വിധേയരായ ബേങ്ക് ജീവനക്കാര്‍, സി പി എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജി എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും.
ഇടുക്കി | കട്ടപ്പനയില്‍ നിക്ഷേപകന്‍ ബേങ്കിനു മുമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.
സാബുവിന്റെ ബന്ധുക്കള്‍, ആരോപണ വിധേയരായ ബേങ്ക് ജീവനക്കാര്‍, സി പി എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജി എന്നിവരുടെയെല്ലാം മൊഴിയെടുക്കും.
ബേങ്ക് ജീവനക്കാര്‍, സി പി എം മുന്‍ ഏരിയാ സെക്രട്ടറി വി ആര്‍ സജി എന്നിവരില്‍ നിന്നും ദുരനുഭവമുണ്ടായതായി മേരിക്കുട്ടി പോലീസിനെ അറിയിച്ചിരുന്നു.
---- facebook comment plugin here -----