Kerala
കട്ടപ്പനയില്‍ സഹകരണ ബേങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍
.നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബേങ്കില്‍ എത്തിയിരുന്നുവെങ്കിലും ലഭിച്ചില്ല
ഇടുക്കി | കട്ടപ്പനയില്‍ സഹകരണ ബേങ്കിന് മുന്നില്‍ നിക്ഷേപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ആത്മഹത്യ ചെയ്തത്.കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് തൂങ്ങി മരിച്ച നിലയില്‍ സാബുവിനെ കണ്ടെത്തിയത്.നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബേങ്കില്‍ എത്തിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. മരണത്തിന് കാരണം ബേങ്കാണെന്ന് കാണിച്ചുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്
ഇന്ന് രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയില്‍ വ്യാപാരിയാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്.ഇത് തിരിച്ചു ചോദിച്ചുവെങ്കിലും മാസംതോറും നിശ്ചിത തുക നല്‍കാമെന്നാണ് ബേങ്കുകാര്‍്്അറിയിച്ചതെന്നാണ് വിവരം. ഇതനുസരിച്ച് തുക നല്‍കിയിരുന്നു. എന്നാല്‍, ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ബേങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായി.തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബേങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിലാവുന്നത്്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)