Connect with us

Kerala

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം

Published

|

Last Updated

തൊടുപുഴ |  കട്ടപ്പനയില്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകന്‍ സാബു ജീവനൊടുക്കാനിടയായ സംഭവത്തില്‍ മൂന്ന് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെട്ടവരാണ് മൂന്ന് പേരും.

മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ബേങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പോലീസ് പറഞ്ഞു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തില്‍ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി.

Latest