Connect with us

National

ക്ഷണം നിരസിച്ചു; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ല

പ്രശാന്ത് കിഷോറിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. പാര്‍ട്ടിയില്‍ ചേരണമെന്ന പ്രശാന്ത് കിഷോര്‍ തള്ളിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ ഭാഗമായി എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിച്ചിരുന്നു.

നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയെന്നും സുര്‍ജെവാല ട്വീറ്റില്‍ പറയുന്നു.

അതേസമയം, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

---- facebook comment plugin here -----

Latest