Connect with us

Kerala

വിമാനത്താവളത്തില്‍ കുട്ടി മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

പ്രവൃത്തി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കിയാണ് കുറ്റപത്രം

Published

|

Last Updated

കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വയസുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി. പ്രവൃത്തി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക.

വിമാനത്താവള അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നെടുമ്പാശ്ശേരി പോലീസ് പറയുന്നത്. കഴിഞ്ഞ മാസം ഏഴിനാണ് രാജസ്ഥാന്‍ ദമ്പതികളുടെ മകന്‍ റിതാന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്.

അപകട സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടതിന്റെ പേരില്‍ സിയാലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ സിയാല്‍ ഉള്‍പ്പെടുന്നില്ല.

 

Latest