Connect with us

Techno

ഐഫോണ്‍ 16 പ്രോയെക്കാള്‍ വിലക്കുറവില്‍ ഐഫോണ്‍ 17 എയര്‍

ഫോണിലെ കാമറ കുറച്ച് സിമ്പിളായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി|ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫോണാണ് ഐഫോണ്‍ 17. ഇതിനകം നിരവധി വാര്‍ത്തകള്‍ ഐഫോണ്‍ 17 മോഡലിനെക്കുറിച്ച് പുറത്തുവന്നു. ഐഫോണില്‍ ഏറ്റവും കനംകുറഞ്ഞത്, പ്രോ സീരീസിന് പകരം എയര്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇപ്പോഴിതാ ഐഫോണ്‍ 17 എയറിന്റെ വില സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഐഫോണ്‍ 16 പ്രോയെ അപേക്ഷിച്ച് 17 എയറിന് വില കുറയുമെന്നാണ് വാര്‍ത്തകള്‍.

ഡബ്ല്യുഎസ്ജെ റിപ്പോര്‍ട്ടില്‍ ഐഫോണ്‍ 17 വിലയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ ഫോണുകള്‍ക്ക് പ്രോ മോഡലുകളേക്കാള്‍ വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നുവച്ചാല്‍ നിലവിലെ മികച്ച ഐഫോണുകളിലൊന്നായ ഐഫോണ്‍ 16 പ്രോ-യേക്കാള്‍ വില കുറവായിരിക്കും. ഏകദേശം 84,750 രൂപയാണ് ഐഫോണ്‍ 16 പ്രോയുടെ വില. ഇതിനേക്കാള്‍ എന്തായാലും ഐഫോണ്‍ 17 എയര്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലയാകില്ല. അതിനാല്‍ ഐഫോണ്‍ 17 സ്ലിം ഫോണ്‍ താങ്ങാനാവുന്ന വിലയില്‍ വാങ്ങാവുന്ന സ്‌റ്റൈലിഷ് ഐഫോണായിരിക്കും.

ഐഫോണ്‍ 16 പ്രോയേക്കാള്‍ ഫോണിന് വില കുറവായാലും, ഐഫോണ്‍ 16 പ്ലസ്സിന്റെ അത്രയും വരില്ല. ഇന്ത്യയില്‍ ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 രൂപയിലാണ്. രാജ്യത്ത് ഐഫോണ്‍ 17 എയറിന് ഏകദേശം 89,900 രൂപ വില വന്നേക്കും. ഇതുവരെ ബേസിക് മോഡലും പ്ലസ്സും പ്രോയും പ്രോ മാക്‌സുമാണ് ഓരോ സീരീസിലും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 15, 16 സീരീസുകളിലെല്ലാമുള്ള ഈ ആവര്‍ത്തന വിരസത 17 സീരീസിലില്ല. ഐഫോണ്‍ 17 സീരീസില്‍ പ്ലസ് മോഡലുകള്‍ക്ക് പകരം എയര്‍ മോഡലുകളാണ് അവതരിപ്പിക്കുക.

ഫോണിലെ കാമറ കുറച്ച് സിമ്പിളായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഐഫോണ്‍ 17 എയറിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 24 മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസിംഗ് കാമറയും ഇതിലുണ്ടായിരിക്കും. ഐഫോണ്‍ 17 പ്രോ മോഡലുകളുടെ അത്രയും മികവ് കാമറയില്‍ വരുമോ എന്നത് സംശയമാണ്.