Connect with us

pegasusspyware

പെഗാസസ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി ആപ്പിള്‍

നേരത്തെ വാട്‌സ്ആപ്പും തങ്ങളുടെ ഉപഭോക്താക്കളെ പെഗാസസ് സ്‌പൈവെയര്‍ വഴി എന്‍ എസ് ഓ ഗ്രൂപ്പ് നിരീക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിന്നു

Published

|

Last Updated

കാലിഫോര്‍ണിയ | ഇസ്രാഈലി ചാര സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ എന്‍ എസ് ഓ ഗ്രൂപ്പിനെതിരെ നിയമ നടപടിയുമായി ഐഫോണ്‍ നിര്‍മ്മാതക്കളായ ആപ്പിള്‍. എന്‍ എസ് ഓ ഗ്രൂപ്പ് ആപ്പിള്‍ ഐ ഫോണുകളില്‍ കടന്ന് കയറി സേവനങ്ങളും ഉത്പന്നങ്ങളും ദുരുപയോഗം ചെയ്തു എന്നാണ് കേസ്. വിവാദമായ പെഗാസെസ് ചാര സോഫ്‌റ്റ്വെയറിന്റെ നിര്‍മ്മാതാക്കളാണ് എന്‍ എസ് ഓ ഗ്രൂപ്പ്.

കാലിഫോര്‍ണിയയിലെ സാഞ്ചോസിലെ ഫെഡറല്‍ കോടതിയിലാണ് ആപ്പിള്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. അപകടകരമായ സ്‌പൈവെയറുകളും മാല്‍വെയറുകളും കടത്തിവിട്ട് ആപ്പിള്‍ കമ്പനിയേയും അതിന്റെ ഉപഭോക്താക്കളേയും എന്‍ എസ് ഓ ഗ്രൂപ്പ് ലക്ഷ്യമിട്ടു എന്നാണ് ആപ്പിളിന്റെ പ്രബലമായ വാദം.

നേരത്തെ വാട്‌സ്ആപ്പും തങ്ങളുടെ ഉപഭോക്താക്കളെ പെഗാസസ് സ്‌പൈവെയര്‍ വഴി എന്‍ എസ് ഓ ഗ്രൂപ്പ് നിരീക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിന്നു.