Connect with us

ipl 2022

ഐ പി എല്‍ ഫൈനല്‍ അഹമ്മദാബാദില്‍; പ്ലേ ഓഫുകള്‍ കൊല്‍ക്കത്തയില്‍

സ്റ്റേഡിയങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും കാണികള്‍ക്ക് പ്രവേശനമുണ്ടാകും.

Published

|

Last Updated

മുംബൈ | ഈ സീസണിലെ ഐ പി എല്‍ ഫൈനല്‍ അഹമ്മദാബാദില്‍ നടക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ഒന്നാം പ്ലേ ഓഫും എലിമിനേറ്ററും മെയ് 24, 26 തീയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കും. രണ്ടാം പ്ലേ ഓഫും ഫൈനലും മെയ് 27, 29 തീയതികളില്‍ അഹമ്മദാബാദിലാണ് നടക്കുക. സ്റ്റേഡിയങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും കാണികള്‍ക്ക് പ്രവേശനമുണ്ടാകും.

ഐ പി എല്‍ ലീഗ് ഘട്ടം മെയ് 22നാണ് അവസാനിക്കുക. വിമിന്‍ ചലഞ്ചര്‍ പരമ്പര മെയ് 24 മുതല്‍ 28 വരെ ലക്‌നോയില്‍ നടക്കും. മൂന്ന് ടീമുകളാണ് ഈ പരമ്പരയില്‍ പങ്കെടുക്കുക.

Latest