Connect with us

IPL AUCTION

ഐ പി എല്‍: ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടികയായി; ശ്രീശാന്ത് പട്ടികയില്‍

ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗളൂരുവിലാണ് മെഗാതാരലേലം

Published

|

Last Updated

മുംബൈ | അടുത്ത സീസണിനുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടികയായി. 590 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.

നേരത്തെ ബി സി സി ഐ പുറത്ത് വിട്ട പ്രാഥമിക പട്ടികയില്‍ നിന്നും ടീമുകള്‍ താത്പര്യം പ്രകടിപ്പിക്കാത്തവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക പുറത്ത് വിട്ടത്. 1214 താരങ്ങളായിരുന്നു പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതിന് പുറമേ ടീമുകള്‍ ആവശ്യപ്പെട്ട 44 പുതിയ പേരുകള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്ക് മുക്തനായ ജോഫ്ര ആര്‍ച്ചറാണ് പട്ടികിയില്‍ ചേര്‍ക്കപ്പെട്ടവരിലെ പ്രധാനി.

അതിനിടെ പത്ത് ടീമുകള്‍ക്കുള്ള മാര്‍ക്വീ താരങ്ങളുടെ ലിസ്റ്റും ഇന്ന് ബി സി സി ഐ പുറത്ത് വിട്ടു. ഡേവിഡ് വാര്‍ണര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ക്വിന്റണ്‍ ഡി കോക്ക്, ശിഖര്‍ ധവാന്‍, ഫാഫ് ഡൂ പ്ലസിസ്, ശ്രേയസ് അയ്യര്‍, കഗിസോ റബാദ, മുഹമ്മദ് ഷമി എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗളൂരുവിലാണ് മെഗാതാരലേലം.

Latest