Connect with us

Ongoing News

ഐ പി എല്‍ പൂരം; തുടക്ക വെടിക്കെട്ടില്‍ ടൈറ്റന്‍സ്

അഞ്ച് വിക്കറ്റിന് ചെന്നൈയെ തകര്‍ത്താണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്.

Published

|

Last Updated

അഹമ്മദാബാദ് | ഐ പി എല്‍ 16 ാം സീസണിന് വെടിക്കെട്ടോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജയം സ്വന്തമാക്കി. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈയെയാണ് തകര്‍ത്തത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്: 20 ഓവറില്‍ ഏഴിന് 178. ഗുജറാത്ത് ടൈറ്റന്‍സ്: 19.2 ഓവറില്‍ അഞ്ചിന് 182.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. എട്ട് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ ഓപണര്‍ ഋതുരാജ് ഗെയ്്ക്്വാദിന്റെ (92) ബാറ്റിങാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 50 പന്തില്‍ ഒമ്പത് സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഗെയ്്ക്്വാദിന്റെ ഇന്നിങ്‌സ്.

മോയിന്‍ അലി (17 പന്തില്‍ 23), ശിവം ദുബെ (18 പന്തില്‍ 19), എം എസ് ധോണി (ഏഴ് പന്തില്‍ പുറത്താകാതെ 14) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഡെവണ്‍ കോണ്‍വെ (ഒന്ന്), ബെന്‍ സ്റ്റോക്സ് (ഏഴ്), അമ്പാട്ടി റായിഡു (12), രവീന്ദ്ര ജഡേജ (ഒന്ന്) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായി. ഗുജറാത്തിനായി മുഹമ്മദ് ഷമി, റാശിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഷമിക്ക് നൂറ് വിക്കറ്റ്
ഐ പി എല്ലില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി. ചെന്നൈ ഓപണര്‍ ഡെവണ്‍ കോണ്‍വെയായിരുന്നു ഇന്ത്യന്‍ ബൗളറുടെ നൂറാം ഇര. ഐ പി എല്‍ ചരിത്രത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന 19ാമത്തെ താരവും 14ാമത്തെ ഇന്ത്യക്കാരനുമാണ് ഷമി. ഐ പി എല്ലില്‍ തന്റെ 94ാം മത്സരത്തിലാണ് ഷമി നേട്ടത്തിലെത്തിയത്.

 

Latest