Connect with us

Uae

ഐ പി ഒ വരുമാനം; ആഗോളതലത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ യു എ ഇ

മൊത്തം 6.2 ബില്യണ്‍ ഡോളര്‍ വരുമാനവുമായാണ് യു എ ഇ അഞ്ചാം സ്ഥാനത്തെത്തിയത്.

Published

|

Last Updated

ദുബൈ| പുതിയ ഐ പി ഒ ലിസ്റ്റിംഗുകളില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായി യു എ ഇ സ്ഥാനം നേടി. മേഖലയില്‍ ഒന്നാമതായും യു എ ഇ മാറിയതായി ബ്ലൂംബെര്‍ഗ് 2024 സൂചിക വ്യക്തമാക്കുന്നു.
മൊത്തം 6.2 ബില്യണ്‍ ഡോളര്‍ വരുമാനവുമായാണ് യു എ ഇ അഞ്ചാം സ്ഥാനത്തെത്തിയത്. ഒരു ബില്യണ്‍ ഡോളര്‍ മാത്രം സമാഹരിക്കാന്‍ കഴിഞ്ഞ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ മറികടന്നാണ് യു എ ഇയുടെ നേട്ടം.

ദുബൈയില്‍ ഡെലിവറി ഹീറോയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡീല്‍ ഏറ്റവും ഉയര്‍ന്ന വിപണനത്തിന് സാക്ഷിയായി. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിച്ച തലാബത്തിന്റെ ലിസ്റ്റിംഗ് യുഎഇ വിപണികളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും പ്രധാനപ്പെട്ട ഐ പി ഒകളിലൊന്നാണ്. ഈ വര്‍ഷം യു എ ഇ വിപണിയില്‍ സാക്ഷ്യം വഹിച്ച ഏറ്റവും പ്രധാനപ്പെട്ട ഐപിഒകളിലൊന്നാണ് അബൂദബി സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ ലുലു റീട്ടെയില്‍ ഇത് ഏകദേശം 1.7 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു.

അതേസമയം മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ മേഖലകള്‍ ആഗോള ഐ പി ഒകള്‍ ഈ വര്‍ഷം ആഗോളതലത്തില്‍ സമാഹരിച്ച ഫണ്ടുകളുടെ മൂല്യത്തിന്റെ പകുതിയോളം കൈവശപ്പെടുത്തി. മൊത്തം ഫണ്ടുകളുടെ കാര്യത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 41 ബില്യണ്‍ ഡോളര്‍ ആണ് യു എസിന്റെ വരുമാനം. 17.5 ബില്യണ്‍ ഡോളറുമായി ഇന്ത്യയും 15 ബില്യണ്‍ ഡോളറുമായി ചൈനയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

 

---- facebook comment plugin here -----

Latest