Kerala
ഐ പി എസ് ചമഞ്ഞ് വീണ്ടും തട്ടിപ്പ്; പ്രതി പിടിയില്‍
നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

മലപ്പുറം | ഐ പി എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ വീണ്ടും പിടിയില്‍. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക് എന്ന വിപിന്‍ വേണുഗോപാലാണ് പിടിയിലായത്.
പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പുതിയ പരാതി. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ വിപിന്‍ വേണുഗോപാല്‍. നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കളമശ്ശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും.
---- facebook comment plugin here -----