International
ഇസ്‌റാഈലിനെതിരെ മിസ്സൈലും ഡ്രോണും തൊടുത്ത് ഇറാന്‍; സംഘര്‍ഷം രൂക്ഷം
സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ.
ടെഹ്‌റാന്‍ | ഇസ്‌റാഈലിനെതിരെ ബാലിസ്റ്റിക് മിസ്സൈലും ഡ്രോണും തൊടുത്ത് ഇറാന്‍. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് 200 ഡ്രോണുകള്‍ തൊടുത്തത്. ഡ്രോണ്‍, മിസ്സൈല്‍ ആക്രമണം ഇറാനും ഇസ്‌റാഈലും സ്ഥിരീകരിച്ചു.
യെമനിലെ ഹൂതി വിമതരും ഇസ്‌റാഈലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണം നേരിടാന്‍ ഇസ്‌റാഈല്‍ തയ്യാറെന്ന് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
വ്യോമ മേഖല അടച്ചു
സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്‌റാഈലും വ്യോമ മേഖലയും വിമാനത്താവളവും അടച്ചു. ജോര്‍ദാനും ഇറാഖും ലബനാനും വ്യോമമേഖല അടച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ സൈന്യം ഇറാന്റെ ഡ്രോണുകള്‍ ആക്രമിച്ചതായും റിപോര്‍ട്ടുണ്ട്. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച് വൈറ്റ് ഹൗസില്‍ എത്തി.
ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍ വ്യോമപാത ഒഴിവാക്കും
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇറാന്‍ വ്യോമപാത ഒഴിവാക്കി സഞ്ചരിക്കും. എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍ മറ്റൊരു പാതയിലൂടെയാകും സഞ്ചരിക്കുക.