Connect with us

International

ഇസ്മാഈൽ ഹനിയ്യയെ ഇസ്റാഈൽ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ; പ്രതികാരം കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ്

ഹനിയ്യ​യെ വധിക്കാൻ ഇസ്രാഈലിന് യു.എസ് പിന്തുണ നൽകിയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ്

Published

|

Last Updated

ടെഹ്‌റാൻ | ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്റാഈൽ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്. സംഭവത്തിൽ ഇസ്‌റാഈലിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഏഴ് കിലോഗ്രാം ഭാരമുള്ള പ്രൊജക്ടൈല്‍ ഉപയോഗിച്ച് ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഹനിയ്യയുടെ വസതിയിൽ പതിച്ച പ്രോജെക്ടയിൽ പിന്നീട് പൊട്ടിത്തെറിച്ചെന്നും ആർ ജി അറിയിച്ചു. ഹനിയ്യ​യെ വധിക്കാൻ ഇസ്രാഈലിന് യു.എസ് പിന്തുണ നൽകിയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു.

ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം കഠിനവും ഉചിതമായ സമയത്തും സ്ഥലത്തും രീതിയിലും ആയിരിക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.

പുതിയ ഇറാൻ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയയെ കൊലപ്പെടുത്തിയ ആക്രമണം ഇസ്റാഈൽ നടത്തിയതെന്ന് ഇറാനും ഹമാസും ആരോപിച്ചു. അതേസമയം ഇസ്റാഈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ഇസ്‌റാഈലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവർക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാൻ നടത്തുന്നത്.

---- facebook comment plugin here -----

Latest