coast guard
കൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍
ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് കന്യാകുമാരി മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന

കോഴിക്കോട് | ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പുറംകടലില്‍ വച്ചാണ് ബോട്ട് പിടികൂടിയത്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍. ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ബോട്ടുമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.
---- facebook comment plugin here -----