International
ഇറാന്‍ പ്രസിഡന്റ് റൈസി ഈ ആഴ്ച ചൈന സന്ദര്‍ശിക്കും
യുഎസുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തൽ
ബൈജിങ്ങ്| ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഈ ആഴ്ച ചൈന സന്ദര്‍ശിക്കും. യു എസുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളാന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
---- facebook comment plugin here -----