Connect with us

cpim view

എസ് ഡി പി ഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട ഭരിക്കില്ല; സി പി എം

വര്‍ഗീയ സംഘടനകളുമായി ഒരു ബന്ധത്തിനുമില്ല

Published

|

Last Updated

കോട്ടയം | എസ് ഡി പി ഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് സി പി എം. എസ് ഡി പി ഐ അടക്കമുള്ള വര്‍ഗീയ സംഘടനകളുമായി ഒരു ബന്ധത്തിനും സി പി എമ്മില്ല. അവിശ്വാസ പ്രമേയത്തില്‍ എസ് ഡി പി ഐ വോട്ട് ചെയ്തതാണ്. സി പി എം അങ്ങനെ ഒരു ആവശ്യം ആരുടെ മുന്നിലും വെച്ചിട്ടില്ലെന്നും മന്ത്രി പി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ് ഡി പി ഐയുമായും ബി ജെ പിയുമായും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം എസ് ഡി പി ഐയോട് കൂട്ടുകൂടിയ സി പി എം മതേതരത്വം പഠിപ്പിക്കേണ്ട: വി ഡി സതീശന്‍. അഭിമന്യൂവിന്റെ വട്ടവടയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് കൂടുതല്‍ ദുരമില്ലെന്നും അദ്ദേഹം സി പി എമ്മിനെ ഓര്‍മിപ്പിച്ചു.