Connect with us

National

എന്‍ എസ് ഇയിലെ ക്രമക്കേട്; ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു

ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍, ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍ എന്നിവര്‍ രാജ്യം വിടുന്നതില്‍ നിന്ന് വിലക്കി.

Published

|

Last Updated

ന്യൂഡല്‍ഹി |  നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ സിബിഐ റെയിഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍, ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍ എന്നിവര്‍ രാജ്യം വിടുന്നതില്‍ നിന്ന് വിലക്കി.

2013 മുതല്‍ 2016 വരെയാണ് ചിത്ര നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്നത്. ഹിമാലയത്തിലെ ഒരു സന്യാസിയുടെ താല്‍പര്യപ്രകാരം ചിത്ര ക്രമക്കേടുകള്‍ നടത്തിയെന്നാണ് സെബിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇയാള്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. ചിത്ര നടത്തിയ നിയമനങ്ങളും അന്വേഷണ പരിധിയിലാണ്.

എന്‍ എസ് ഇ. എം ഡിയായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അജ്ഞാതന് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു.

---- facebook comment plugin here -----

Latest