Connect with us

Kerala

വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ക്രമക്കേട്; കമ്പനിക്കെതിരെ പോലീസ് കേസെടുത്തു

ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

കൊച്ചി |  വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിര്‍മാണ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് ടെര്‍മിനല്‍ നിര്‍മാണം നടത്തിയതെന്നാണ് കണ്ടെത്തല്‍. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ നേരത്തെ വളവ് കണ്ടെത്തിയിരുന്നു.