Ongoing News
റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേട്; ജമ്മുവിൽ സി ബി ഐ റെയ്ഡ്
37 സ്ഥലങ്ങളില്‍ സിബിഐ ഇന്ന് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന അക്കൗണ്ട്‌സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ആറ് ജില്ലകളില്‍ റെയ്ഡ് നടന്നു. 37 സ്ഥലങ്ങളില്‍ സിബിഐ ഇന്ന് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉധംപൂര്‍, രാജപുരി, ദോഡ എന്നിവയുള്‍പ്പെടെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും തിരച്ചില്‍ നടന്നു.
ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (ജെകെഎസ്എസ്ബി) നടത്തിയ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ സിബിഐ കേസെടുത്തിരുന്നു. കേസില്‍ മുന്‍ ജെകെഎസ്എസ്ബി അംഗം നീലം ഖജൂരിയ, സെക്ഷന്‍ ഓഫീസര്‍ അഞ്ജു റെയ്‌ന, ബിഎസ്എഫ് അതിര്‍ത്തി ആസ്ഥാനത്തെ മെഡിക്കല്‍ ഓഫീസറര്‍ കര്‍ണയില്‍ സിംഗ് എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
2022 മാര്‍ച്ച് 6 നാണ് ബോര്‍ഡ് പരീക്ഷ നടത്തിയത്. പരീക്ഷ ഫലം ഏപ്രില്‍ 21 ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.