Kerala
റോഡ് നിര്‍മാണത്തിലെ ക്രമക്കേട്; ഇടപെട്ട വിജിലന്‍സിന് ഹൈക്കോടതിയുടെ അഭിനന്ദനം
നിര്‍മാണ അഴിമതിയില്‍ രണ്ട് കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളി-മൂവാറ്റുപുഴ, എഴുമറ്റൂര്‍-പാറത്തോട് റോഡ് നിര്‍മാണത്തിലെ അഴിമതിയിലാണ് കേസെടുത്തത്.
കൊച്ചി | റോഡ് നിര്‍മാണത്തിലെ ക്രമക്കേടില്‍ ഇടപെട്ട വിജിലന്‍സിന് ഹൈക്കോടതിയുടെ അഭിനന്ദനം. റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് കാണിച്ചവര്‍ക്കെതിരെ നടപടി തുടങ്ങിയതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. നിര്‍മാണ അഴിമതിയില്‍ രണ്ട് കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളി-മൂവാറ്റുപുഴ, എഴുമറ്റൂര്‍-പാറത്തോട് റോഡ് നിര്‍മാണത്തിലെ അഴിമതിയിലാണ് കേസെടുത്തത്.
സംസ്ഥാനത്ത് ആകെ 107 റോഡുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മുതല്‍ കരാറുകാരന്‍ വരെ പ്രതികളാണ്. പി പി ബെന്നി, കെ എസ് ജയരാജ്, ലതാ മങ്കേഷ്, കെ എം മനോജ്, എം ടി സാബു എന്നിവരാണ് പ്രതികള്‍. മല്ലപ്പള്ളി റോഡ് നിര്‍മാണ അഴിമതിയില്‍ ശാലിനി മാത്യു, എം ടി പ്രമോദ് ചന്ദ്രന്‍ എന്നിവരും ഇടപ്പള്ളി മൂവാറ്റുപുഴ റോഡ് അഴിമതിയില്‍ കരാറുകാരന്‍ സുബിന്‍ ജോര്‍ജും പ്രതികളാണ്. ടി ടി തോമസും കേസില്‍ പ്രതിയാണ്.