Connect with us

കെ എസ് ആര്‍ ടി സി കെ. സ്വിഫ്റ്റില്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ 31 ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ശമ്പളത്തില്‍ നിന്നും മൂന്ന് തവണയായി പിഴത്തുക പിടിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ പിരിച്ചുവിടണമെന്ന കരാറിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണ് പിഴ ചുമത്താന്‍ തീരുമാനിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവരാണ് കെ സ്വിഫ്റ്റില്‍ ജോലി ചെയ്യുന്നത്.
സൗജന്യയാത്ര അനുവദിക്കുക, ടിക്കറ്റ് വാങ്ങിയ ദൂരത്തെക്കാള്‍ കൂടുതല്‍ സഞ്ചരിക്കാന്‍ അനുവദിക്കുക, ലഗേജ് ടിക്കറ്റ് നല്‍കാതെ ലഗേജ് കൊണ്ടുപോകാന്‍ സമ്മതിക്കുക തുടങ്ങിയ ക്രമക്കേടുകളും ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

Latest