Kannur
മട്ടന്നൂർ ജുമുഅ മസ്ജിദ് നിർമാണത്തിൽ ക്രമക്കേടെന്ന്; ഭാരവാഹികൾക്കെതിരെ കേസ്
മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുർറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.
മട്ടന്നൂർ | മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുർറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.
മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം പി ശമീറാണ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയാണ് പരാതി. എന്നാൽ പള്ളി നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ചതാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പള്ളികമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.