irshad murder
ഇർശാദ് വധം: രണ്ട് പേർ കൂടി അറസ്റ്റിൽ
ഇര്‍ശാദിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച സംഘത്തിലുണ്ടായിരുന്നവരാണിവർ.
കോഴിക്കോട് | പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് സ്വദേശികളായ മുബശിര്‍, ഹിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ശാദിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച സംഘത്തിലുണ്ടായിരുന്നവരാണിവർ. ഇതോടെ കേസിൽ അറസ്റ്റിലായവര്‍ ഒന്‍പത് ആയി.
കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ കീഴടങ്ങിയിരുന്നു. ഷാനവാസ്, ഇര്‍ശാദ്, നിഷ്‌കര്‍ എന്നീ പ്രതികളാണ് കല്‍പ്പറ്റ സി ജെ എം കോടതിയില്‍ കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിനെ വിദേശത്ത് നിന്നം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്വാലിഹിനേയും സഹോദരന്‍ ശംനാദിനേയും നാട്ടിലെത്തിക്കുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച പോലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം .
ഇര്‍ശാദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് നഫീസ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇര്‍ശാദ് മരിച്ചതായി വിവരം ലഭിച്ചെന്നും കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.