Kollam
ഇർസുന്നബവി ഹോം റൊന്റിവ്യൂ കൊല്ലം ഖാദിരിയ്യയിൽ
കഴിഞ്ഞ ആഴ്ചകളിലായി വിവിധ ക്യാമ്പസുകളിലെ യൂണിറ്റ് റെന്റിവ്യൂവിന് സമാപനമായതോടെയാണ് ഇർസുന്നബവി ഹോം റെന്റിവ്യൂ നടക്കുന്നത്.
കൊല്ലം | ജാമിഅ മദീനതുന്നൂർ ഇർസുന്നബവി കാമ്പസുകളുടെ ഹോം റെന്റിവ്യൂവിന് ഈ മാസം 22,23 തിയ്യതികളിൽ കൊല്ലം കേരളപുരം ഖാദിരിയ അക്കാദമി വേദിയാവും. കേരളത്തിലെ വ്യത്യസ്ത ജില്ലകളിലുള്ള ഇർസുന്നബവി ക്യാമ്പസുകളിൽ നിന്നും യൂണിറ്റ് റെന്റിവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പരിപാടിയിൽ മാറ്റുരയ്ക്കുക. കഴിഞ്ഞ ആഴ്ചകളിലായി വിവിധ ക്യാമ്പസുകളിലെ യൂണിറ്റ് റെന്റിവ്യൂവിന് സമാപനമായതോടെയാണ് ഇർസുന്നബവി ഹോം റെന്റിവ്യൂ നടക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം സയ്യിദ് സദഖത്തുള്ള ഹൈദറൂസി പതാക ഉയർത്തുന്നതോടെ ചടങ്ങുകളാരംഭിക്കും. ജാമിഉൽ അരീശിലെ ദാരിമി ഉസ്താദ് മഹ്ളറ സുഹ്ബക്ക് റായിഫ് നൂറാനി അസ്ഹരി നേതൃത്വം നൽകും.ശനിയാഴ്ച്ച രാവിലെ ഖാദിരിയ്യ പ്രസിഡന്റ് സി പി മുഹമ്മദ് ഷാഫി സഖാഫിയുടെ അധ്യക്ഷതയിൽ അഡ്വ.നസിർ കാക്കാന്റയം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഇ.കെ അബ്ദുൽ ഖാദർ സഖാഫി പ്രാർത്ഥന നിർവ്വഹിക്കും.’ഇ കെ മുഹമ്മദ് ദാരിമി; ആത്മാനുഭാവങ്ങളും സാമുഹ്യ നിർമ്മിതിയും’ എന്ന വിഷയത്തിൽ അൽ വാരിസ് മുഹമ്മദ് ജൗഹരി കടക്കൽ സംസാരിക്കും.
സമാപന സംഗമത്തിൽ ‘മദീനതുറസൂലിലെ അദബും തർബിയതും: ഇർസുന്നബവിയുടെ വർത്തമാന സാധ്യതകൾ’ എന്ന വിഷയത്തിൽ മെമ്മറി ഡയലോഗ് നടക്കും.സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ പ്രസിഡണ്ടുമായ എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി നേതൃത്വം നൽകും . മാനേജർ ഹബീബ് നൂറാനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജാമിഅ മദീനത്തൂർ പ്രോ റെക്ടർ ആസഫ് മുഹമ്മദ് നൂറാനി സന്ദേശ പ്രഭാഷണം നടത്തും.
കേരളപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുറഹീം നിസാമി,ടി. കെ. എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസി:പ്രൊഫസർ ഫിറോസ്ഖാൻ എ. മുഖ്യാഥിതികളായിരിക്കും. ഇർസുന്നബവി കോഡിനേറ്റർ കെ.എം.ഉവൈസ് നൂറാനി സ്വാഗതവും പ്രോഗ്രാം ഓഫീസർ അജ്മൽ നൂറാനി ഉളിയിൽ നന്ദിയും പറയും.വിജയികൾ ‘സെൻസിംഗ് ദി സ്പേസസ് ‘ എന്ന തീമിൽ ജനുവരി 5, 6, 7 തീയതികളിലായി കോഴിക്കോട് മർകസ് ഗാർഡനിൽ നടക്കുന്ന ജാമിഅ ഹോം റെന്റിവ്യൂവിൽ മത്സരിക്കും.