Connect with us

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് തൊഴിലന്വേഷകരുടെ പ്രതിഷേധം രൂക്ഷമാവുന്നു. 

 ബിഹാറില്‍  അക്രമം കനത്തതോടെ സമസ്തിപൂരിലും ലക്കിസരായിയിലും വീണ്ടും  ട്രെയിനുകള്‍ കത്തിച്ചു. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിനും വിക്രംശില എക്‌സ്പ്രസിനുമാണ്  തീയിട്ടത്. 

 പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം നടപടി തുടങ്ങിയിട്ടുണ്ട്. പ്രായപരിധി 21 വയസ്സില്‍ നിന്് 23 ലേക്ക് ഉയര്‍ത്തി. ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി സൈന്ന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. അഗ്നി പഥ് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വീഡിയോ കാണാം

 

Latest