Connect with us

Health

ഓഫീസ് ജോലികള്‍ക്കിടയിലെ നടുവേദനയാണോ പ്രശ്‌നം; ഈ വഴികള്‍ പരീക്ഷിച്ചു നോക്കാം

ഓഫീസ് ചെയറില്‍ എപ്പോഴും നേരെ ഇരിക്കുന്നതും മുതുക് നിവര്‍ത്തി വെക്കുന്നതും ആണ് ഉത്തമം.

Published

|

Last Updated

ഫീസ് ജോലികള്‍ ചെയ്യുന്നവരില്‍ അധികവും കാണപ്പെടുന്ന അസുഖമാണ് നടുവേദന. വീട്ടിലേക്ക് പോകുന്നത് ബൈക്ക് ഓടിച്ചാണെങ്കില്‍ പിന്നെ കഥ പറയുകയും വേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓഫീസ് ജോലികള്‍ക്കിടയിലെ നടുവേദന ഒരു പരിധിവരെ കുറയ്ക്കാന്‍ പറ്റും. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്ന് നോക്കാം.

ശരിയായ ഇരിപ്പിടം തിരഞ്ഞെടുക്കുക

നിങ്ങളുടെ പുറംവശത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്ന കസേര വേണം തിരഞ്ഞെടുക്കാന്‍. ഓഫീസില്‍ അധികനേരവും ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ കസേരയിലെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. ബാക്കിന് അത്യാവശ്യം സപ്പോര്‍ട്ട് നല്‍കുന്ന നിങ്ങള്‍ക്ക് ആവശ്യമായ ഉയരമുള്ള കസേര വേണം തിരഞ്ഞെടുക്കാന്‍.

ഇരിപ്പില്‍ ശ്രദ്ധിക്കുക

ഓഫീസില്‍ ഇരിക്കുന്ന ഇരിപ്പിലും പ്രത്യേക ശ്രദ്ധ വേണം. ചാഞ്ഞും ചരിഞ്ഞും മറ്റ് തെറ്റായ രീതിയിലും ഓഫീസില്‍ ഇരിക്കരുത്. ഓഫീസ് ചെയറില്‍ എപ്പോഴും നേരെ ഇരിക്കുന്നതും മുതുക് നിവര്‍ത്തി വെക്കുന്നതും ആണ് ഉത്തമം.

കൈകാലുകളുടെ ശരിയായ ചലനം ഉറപ്പാക്കുക

നിങ്ങളുടെ കാല്‍മുട്ടുകളും കാലുകളും ഡസ്‌കിനു താഴെയായി കംപ്രസ്സ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ഇങ്ങനെ ചെയ്യുന്നതും ശരീരവേദന ഉണ്ടാകാന്‍ സാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈകാലുകളുടെ ശരിയായ ചലനം ഉറപ്പാക്കുക.

ജോലികള്‍ക്കിടയില്‍ ഇടവേളകള്‍ എടുക്കുക

മണിക്കൂറുകള്‍ തുടര്‍ച്ചയായി ഓഫീസിലിരിക്കുന്നതും നടുവേദനയ്ക്ക് ഒരു കാരണമാകും. അതുകൊണ്ടുതന്നെ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ എഴുന്നേറ്റ് ഒന്ന് വിശ്രമിക്കുന്നത് നല്ലതാണ്.

മോണിറ്ററുമായുള്ള ദൂരം ശരിയായി ക്രമീകരിക്കുക

മോണിറ്ററും നിങ്ങളുടെ ശരീരവുമായുള്ള ദൂരം ശരിയായി ക്രമീകരിക്കേണ്ടതും മോണിറ്റര്‍ കൈ അകലത്തില്‍ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഇത് നിങ്ങളുടെ നടുവിന് ആയാസം ഉണ്ടാക്കുന്നത് കുറയ്ക്കുന്നു.

അനുയോജ്യമായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുക

ഹൈഹീല്‍ ഉള്ള ചെരിപ്പുകള്‍ക്ക് പകരം പതിഞ്ഞ ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിങ്ങള്‍ ഓഫീസിന് ചുറ്റും സഞ്ചരിക്കുമ്പോള്‍ സുഖപ്രദമായ അവസ്ഥ നല്‍കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ പുറകിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ഓഫീസ് ജോലികളിലെ നടുവേദന ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും മാറിയില്ലെങ്കില്‍ അത് പ്രത്യേകം പരിഗണിച്ച് ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.