Connect with us

Editors Pick

മറവി ഒരു പ്രശ്‌നമാണോ? ഓർമശക്തി കൂട്ടാൻ ഇതാ ചില വിദ്യകൾ...

വിട്ടുമാറാത്ത സമ്മർദ്ദവും വിഷാദവും, ഓർമശക്തി നഷ്ടപ്പെടുന്നതിനും തലച്ചോറിലെ കോശങ്ങളുടെ നാശത്തിനും കാരണമാകുന്നു. അതിനാൽ മാനസിക സംഘർഷങ്ങൾ കുറയ്‌ക്കാൻ വഴികൾ തേടുക.

Published

|

Last Updated

പേരുകൾ ഓർമ കിട്ടാതെ വരുക, ഫോൺ എവിടെയെങ്കിലും മറന്നുവയ്‌ക്കുക, വീട്ടിൽനിന്ന്‌ പറഞ്ഞ്‌ ഏൽപ്പിച്ച സാധനം വിട്ടുപോവുക, അവസാനം കണ്ട സിനിമ ഏതായിരുന്നു… ഓർമക്കുറവിൻ്റെ പല സാഹചര്യങ്ങളാണിത്‌. മറവി വലിയ വിഭാഗത്തിൻ്റെയും പ്രശ്‌നമാണ്‌. പ്രത്യേകിച്ച്‌ ഇന്നത്തെ കാലത്ത്‌. എന്നാൽ കുറുക്കുവഴികളിലൂടെ നിങ്ങളുടെ ഓർമശക്തി കൂട്ടാൻ പറ്റും. ഇതാ ചില വിദ്യകൾ…

  1.  നല്ല ഉറക്കം: ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള തലച്ചോറിൻ്റെ പ്രധാന സമയമാണ് ഉറക്കം. ഉറക്കമില്ലായ്‌മ ഓർമശക്തിയെ കാര്യമായി ബാധിക്കുന്നു. കൃത്യമായ ഉറക്കത്തിലൂടെ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കിയാൽ ഓർമശക്തിയും കൂടും.
  2.  ദിവസവും വ്യായാമം: വ്യായാമം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് രക്തം ഒഴുക്കും. അങ്ങനെ മെമ്മറി മൂർച്ചയുള്ളതാകും.
  3. മൾട്ടിടാസ്‌കിംഗ് ഉപേക്ഷിക്കുക: ഒരേ സമയം ഒന്നിലധികം ജോലി ബുദ്ധിയെ മന്ദഗതിയിലാക്കും. അതിനാൽ ഒരുസമയം ഒരുജോലി ചെയ്യുക.
  4. ചിട്ടയുണ്ടാക്കാം: മറവി സ്ഥിരമാണെങ്കിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചിട്ടയോടെ രേഖപ്പെടുത്തുക. സ്ഥിരം ജീവിതശൈലി പിന്തുടരുക.
  5. ധ്യാനം : പതിവായി ധ്യാനിക്കുന്നത് വൈജ്ഞാനിക തകർച്ചയെ വൈകിപ്പിക്കുകയും ഡിമെൻഷ്യ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ തടയുകയും ചെയ്യുന്നു.
  6. മാനസികമായി സജീവമായിരിക്കുക : തലച്ചോറിന്‌ പുതിയ ടാസ്‌കുകൾ നൽകുക. ജോലിയിൽ സ്ഥിരം ശൈലി മാറ്റിപ്പിടിക്കുക, പുതിയ ഭാഷ പഠനം, പുതിയ വായന എന്നിവ ഇവയിൽ ചിലതാണ്‌.
  7. പിരിമുറുക്കം കുറക്കുക : വിട്ടുമാറാത്ത സമ്മർദ്ദവും വിഷാദവും, ഓർമശക്തി നഷ്ടപ്പെടുന്നതിനും തലച്ചോറിലെ കോശങ്ങളുടെ നാശത്തിനും കാരണമാകുന്നു. അതിനാൽ മാനസിക സംഘർഷങ്ങൾ കുറയ്‌ക്കാൻ വഴികൾ തേടുക.

Latest