Connect with us

Editors Pick

വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം തുക മാത്രം നോക്കിയാൽ മതിയോ?

ഒരു പുതിയ വാഹനം ആക്സിഡന്റ് ആയാൽ നമുക്ക് എത്ര രൂപ ഇൻഷുറൻസ് കിട്ടും? അത് ഐഡിവി വാല്യൂ അനുസരിച്ചാണ് കണക്കാക്കുന്നത്. അതായത് ഇൻഷുറൻസ് ഡിക്ലയർഡ് വാല്യൂ. പലപ്പോഴും ഇൻഷുറൻസ് കമ്പനികൾ ഈ തുക കുറച്ചിട്ടാണ് നമുക്ക് ഓഫറുകൾ തരുന്നത്.

Published

|

Last Updated

വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം അതിന്റെ ഇൻഷുറൻസ് എന്നും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും മറ്റേത് വാഹനമാണെങ്കിലും ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കാൻ പറ്റില്ല. അപ്പോൾ പിന്നെ നമ്മൾ ഇൻഷുറൻസ് എടുക്കാൻ സദാ നിർബന്ധിതരാണ്.

ഇൻഷുറൻസ് എടുക്കുമ്പോൾ നമ്മൾ പ്രധാനമായും എന്താണ് ചെയ്യാറുള്ളത്. അതെ പരമാവധി പ്രീമിയം തുക കുറവുള്ള ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കും. ഇന്ന് ഇൻഷുറൻസ് മേഖലയിൽ നിരവധി കമ്പനികൾ ഉള്ളതിനാൽ വിപണി പിടിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും പരമാവധി ഓഫറുകൾ നൽകുന്ന കമ്പനികൾ ഉണ്ട്. എന്നാൽ ഇങ്ങനെ ഓഫറുകൾ നൽകുമ്പോൾ പല ബെനഫിറ്റുകളും കട്ട് ചെയ്താണ് അവർ നമുക്ക് പ്രീമിയം തുക കുറച്ചു നൽകുന്നതെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ?

ഒരു പുതിയ വാഹനം ആക്സിഡന്റ് ആയാൽ നമുക്ക് എത്ര രൂപ ഇൻഷുറൻസ് കിട്ടും? അത് ഐഡിവി വാല്യൂ അനുസരിച്ചാണ് കണക്കാക്കുന്നത്. അതായത് ഇൻഷുറൻസ് ഡിക്ലയർഡ് വാല്യൂ. പലപ്പോഴും ഇൻഷുറൻസ് കമ്പനികൾ ഈ തുക കുറച്ചിട്ടാണ് നമുക്ക് ഓഫറുകൾ തരുന്നത്. അതായത് 10 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വാഹനത്തിന് അതിന്റെ പഴക്കമനുസരിച്ച് 95% മുതൽ താഴേക്കാണ് ഐഡിവി ഇടുന്നത്. 10 ലക്ഷം രൂപ വിലയുള്ള ഏറ്റവും പുതിയ വാഹനത്തിന് 9.5 ലക്ഷം രൂപ ഐഡിവി ഇട്ടേക്കാം. എന്നാൽ വാഹന ഉടമയ്ക്ക് ടാക്സും ഇൻഷുറൻസും എല്ലാം ചേരുമ്പോൾ ആകെ ചെലവ് വരുന്നത് 12.5 ലക്ഷം രൂപയോളം ആണ്. ഈ വാഹനം അപകടത്തിൽ പെട്ടാൽ പരമാവധി 9.5 ലക്ഷം രൂപയാണ് ഇൻഷുറൻസ് ആയി കിട്ടുക.

അതേസമയം റിട്ടേൺ ടു ഇൻവോയിസ് ( ആർടിഐ ) എന്ന പ്രീമിയം ഇതിനോട് ആഡ് ചെയ്യുകയാണെങ്കിൽ 12.5 ലക്ഷം രൂപയും നമുക്ക് കിട്ടും. ഇത് പുതിയ വണ്ടിയുടെ കാര്യമാണ്. ഇനി കുറച്ച് കാലപ്പഴക്കമുള്ള വാഹനങ്ങളുടെ കാര്യത്തിൽ പരമാവധി ഐഡിവി നൽകുന്ന ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് പ്രീമിയം തുകയിൽ ചെറിയ വർധന ഉണ്ടാവുമെങ്കിലും അപകടത്തിൽ പെട്ടാൽ കിട്ടുന്ന ക്ലെയിം തുക വർധിക്കും.

Latest