Connect with us

റഷ്യയും ഉക്രൈനും തമ്മില്‍ കോപ്പുകൂട്ടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. യുദ്ധത്തിന് ഇല്ലെന്ന് റഷ്യ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മേഖലയില്‍ ശക്തമായ പടയൊരുക്കം നടക്കുന്നുവെന്നതിന്റെ സൂചനയാണ് ബോറിസ് ജോണ്‍സന്റെ വാക്കുകള്‍. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനിക സന്നാഹം വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ കമ്പനി പുറത്തുവിട്ടു. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുവെന്ന് കഴിഞ്ഞ ദിവസം റഷ്യ വ്യക്തമാക്കിയെങ്കിലും മേഖലയില്‍ അവര്‍ സൈനിക വിന്യാസം തുടരുന്നുവെന്നതിന്റെ തെളിവാണ് പുറത്തുവന്നത്. യുഎസിലെ സ്‌പേസ് ടെക്‌നോളജി കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസ് ആണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ കാണാം

Latest