Connect with us

Editors Pick

ഓർമ്മശക്തി ഇല്ലായ്മയാണോ പ്രശ്നം? പരിഹാരം ഇവിടെയുണ്ട്

ഓർമ്മശക്തിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ചില ആഹാരക്രമങ്ങൾ നല്ലതാണ്. മത്തി, കോര, അയല തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലൂടെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Published

|

Last Updated

മിക്ക കാര്യങ്ങളും മറന്നു പോകുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടോ പിടിപ്പുകേടുകൊണ്ടോ മാത്രമല്ല, ചിലപ്പോൾ ഓർമ്മശക്തി കുറവും അതിന് ഒരു കാരണമായേക്കാം. ചിലപ്പോൾ നിങ്ങൾക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. ഓർമ്മശക്തിയുടെ കാര്യത്തിലും ഓർമ്മയുടെ കാര്യത്തിലും ഒരു പ്രത്യേക ശ്രദ്ധ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കളെ കുറിച്ചാണ് നമ്മൾ പറയുന്നത്.

ഓർമ്മശക്തിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ചില ആഹാരക്രമങ്ങൾ നല്ലതാണ്. മത്തി, കോര, അയല തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലൂടെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന ഈ മത്സ്യങ്ങൾ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത് തലച്ചോറിനെ ഉണർത്തിയേക്കാം.

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരങ്ങളിൽ ഒന്നാണ് ഇലക്കറികൾ. നിങ്ങളുടെ തലച്ചോറിന് ഒരു ടോണിക്കായി മുട്ടയുടെ മഞ്ഞക്കരുവും ഉപയോഗിക്കാവുന്നതാണ്. മുട്ടയിലെ മഞ്ഞക്കരുവിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

അതുപോലെ ഓർമ്മശക്തിയും മനസ്സിന്റെ ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് ഗ്രീൻടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഡിമെൻഷ്യ അഥവാ മറവി ഉണ്ടാക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. എഴുന്നേറ്റ ഉടനെ ഗ്രീൻ ടീ ശീലം ആക്കുന്നതും ദിവസത്തിൽ രണ്ട് തവണ ഗ്രീൻ ടീ കുടിക്കുന്നതും തലച്ചോറിന്റെ ഉണർവിനും നല്ലതാണ്.

മറ്റൊരു ഉപാധിയാണ് ഡാർക്ക് ചോക്ലേറ്റുകൾ. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലാവ്നോയ്ഡുകൾ നിങ്ങളുടെ ജ്ഞാനശക്തി വർദ്ധിപ്പിക്കും. ഫ്ലാവ്നോയ്ഡുകൾതലച്ചോറിൽ പുതിയ ന്യൂറോണുകൾ നിർമ്മിക്കുന്നു ഒപ്പം ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു.

ഈ പറഞ്ഞ ഭക്ഷണസാധനങ്ങൾ ഒന്നും അൽഷിമേഴ്സ് പോലെയുള്ള ഓർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമല്ല. എന്നിരുന്നാലും നിങ്ങളുടെ ചെറിയ ഓർമ്മക്കുറവിനെയൊക്കെ തടയാൻ ഈ ഭക്ഷ്യവസ്തുക്കൾക്ക് കഴിഞ്ഞേക്കും.

ഓർമ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗുരുതരം ആണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കണം.