Health
പേശി വലിവ് ഒരു പ്രശ്നമാണോ; എളുപ്പത്തില്‍ പരിഹരിക്കാം
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പേശി വലിവ് തടയാൻ പ്രധാനമാണ്.
![](https://assets.sirajlive.com/2025/02/muscle-pain-897x538.jpg)
രാത്രി ഉറങ്ങുമ്പോഴും മറ്റും പെട്ടെന്നുണ്ടാകുന്ന പേശിവലിവ് വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നതും ആണ്. ഇവ തടയാനും ശമിപ്പിക്കാനുമുള്ള ലളിത വഴികൾ ഏതൊക്കെയെന്ന് നോക്കാം.
ജലാംശം നിലനിർത്തുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പേശി വലിവ് തടയാൻ പ്രധാനമാണ്. പേശി വലിവിന് ഒരു പ്രധാന കാരണം നിർജലീകരണമാണ്.
വലിച്ചു ഉഴിഞ്ഞു കൊടുക്കുക
പേശി വലിവ് തോന്നുന്ന സ്ഥലങ്ങളിൽ പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ വേണ്ടി മൃദുവായി വലിച്ചു ഉഴിഞ്ഞു കൊടുക്കുക.
മസാജ് ചെയ്യുക
മസിലുകളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് മസാജ് ചെയ്യുന്നത് പിരിമുറുക്കം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.
ചൂട് അല്ലെങ്കിൽ ഐസ് വെക്കുക
പേശി വലിവ് തോന്നുമ്പോൾ ചൂടു വയ്ക്കുന്നതും, പിന്നീട് ഐസ് വെക്കുന്നതും നല്ലതാണ്. ചൂട് പേശികളെ വിശ്രമിപ്പിക്കുകയും ഐസ് വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
മഗ്നീഷ്യവും പൊട്ടാസ്യവും
ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് കുറവുകൊണ്ടും പേശിവലിവ് വരാം. അതുകൊണ്ടുതന്നെ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയ വാഴപ്പഴം,നട്സ്, ചീര തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി ഉപയോഗിക്കാം.
സജീവമായിരിക്കുക
ദിവസവും എക്സസൈസ് ചെയ്യുന്നത് പേശികളെ വഴക്കമുള്ളതാക്കാനും ശക്തമായി നിലനിർത്താനും സഹായിക്കുന്നു.
അമിത അധ്വാനം ഒഴിവാക്കാം
പെട്ടെന്നുള്ള കഠിന അധ്വാനങ്ങൾ പേശി വലിവുകൾക്ക് കാരണമാകും അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ഇനി പേശി വലിവ് വരുമ്പോൾ ഈ നുറുങ്ങുകൾ പരീക്ഷിക്കുകയും ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തോളൂ.