Connect with us

Web Special

നെസ്‍ലെ ബേബി ഫുഡിൽ അപകടകരമായ വിധം പഞ്ചസാര ചേർക്കുന്നുണ്ടോ!

സെർലാക്ക് നീഡോ പോലെയുള്ള ഭക്ഷണ വസ്തുക്കൾ കുട്ടികൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കുന്നത് ആയതുകൊണ്ട് തന്നെ പുറത്തുവരുന്ന വാർത്ത ഏവരെയും ആശങ്കയിലാഴ്ത്തുന്നതാണ്.

Published

|

Last Updated

നെസ്‍ലെ ഇന്ത്യയിലും വിദേശത്തും പുറത്തിറക്കുന്ന ബേബി ഫുഡ് ആയ നിഡോയിലും സെർലാക്കിലും ഉയർന്ന അളവിൽ പഞ്ചസാര ചേർത്തതായി പഠന റിപ്പോർട്ട്‌. ആറുമാസത്തിനും രണ്ടു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി നെസ്‍ലെ പുറത്തിറക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് ഉയർന്ന അളവിൽ പഞ്ചസാരയുടെ അംശം കണ്ടെത്തിയത്. സ്വിസ് അന്വേഷണസംഘടനയായ പബ്ലിക് ഐ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.

പബ്ലിക് ഐ വ്യക്തമാക്കുന്നതനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ഇടത്തരം സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങളിലാണ് നെസ്‍ലെ അമിത അളവിൽ പഞ്ചസാര ചേർത്ത ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ഇറക്കുമ്പോൾ അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ പുറത്തിറക്കിയ അന്താരാഷ്ട്ര മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് നെസ്‌ലയുടെ ഈ പ്രവർത്തി.

2022-ൽ വിൽപ്പന 250 മില്യൺ ഡോളർ കടന്ന ഇന്ത്യയിൽ, എല്ലാ സെറിലാക് ബേബി ധാന്യങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയതായി കണ്ടെത്തി. ഒരുതവണ ഉപയോഗിക്കുന്ന സെർലാക്കിൽ ശരാശരി മൂന്ന് ഗ്രാം തോതിൽ പഞ്ചസാര ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നെസ്‍ലെയുടെ യുകെ ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളിലെ കൊച്ചുകുട്ടികൾക്കുള്ള ഫോർമുലകളിൽ പഞ്ചസാര ചേർത്തിട്ടില്ലെന്നും ഫലം കണ്ടെത്തി.

അതേസമയം, അഞ്ച് വർഷമായി കമ്പനി ചേർത്ത പഞ്ചസാര 30 ശതമാനം വരെ കുറച്ചതായി നെസ്‌ലെ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷയിലും ഗുണത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഉൽപ്പന്നങ്ങൾ ഇറക്കുന്നതെന്നും നെസ്‍ലെ ഈ പഠനം റിപ്പോർട്ടിന് മറുപടി നൽകിയിട്ടുണ്ട്.

സെർലാക്ക് നീഡോ പോലെയുള്ള ഭക്ഷണ വസ്തുക്കൾ കുട്ടികൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കുന്നത് ആയതുകൊണ്ട് തന്നെ പുറത്തുവരുന്ന വാർത്ത ഏവരെയും ആശങ്കയിലാഴ്ത്തുന്നതാണ്.

Latest