Connect with us

National

സ്വവർഗ വിവാഹം നിയമവിധേയമോ? ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും

സ്പെഷ്യൽ മാരേജ് ആക്ടിന് കീഴിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാണ് ഹരജികളിലെ ആവശ്യം.

Published

|

Last Updated

ന്യൂഡൽഹി | സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ്, ജസ്റ്റിസ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്റിസ് പി നരസിഹ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികളിൽ വിധി പ്രസ്താവിക്കുക. സ്പെഷ്യൽ മാര്യേജ് ആക്ട് 1954, ഹിന്ദു മാരേജ് ആക്ട് 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവർഗ ദമ്പതികൾ സമർപ്പിച്ച 20 ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മെയ് 11നാണ് പത്ത് ദിവസം നീണ്ട വാദത്തിന് ശേഷം കേസ് കോടതി വിധി പറയാൻ മാറ്റിയത്. സ്പെഷ്യൽ മാരേജ് ആക്ടിന് കീഴിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാണ് ഹരജികളിലെ ആവശ്യം. വിവിധ ക്ഷേമപദ്ധതികളിലും സൂമഹിക സുരക്ഷാ പദ്ധതികളിലും ചേരുന്നതിനും മാന്യത ഉറപ്പാക്കുന്നതിനും സ്വവർഗ വിവാഹം അനുവദിക്കണമെന്ന് ഹരജിക്കാർ വാദിച്ചു.

അതേസമയം, സ്വവർഗ വിവാഹത്തിന് അനുമതി നൽകുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു. ഇന്ത്യയിലെ നിയമവ്യവസ്ഥ അനുസരിച്ച് ജൈവശാസ്ത്രപരമായ ഒരു പുരുഷനും സ്ത്രീക്കും മാത്രമേ വിവാഹബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയുള്ളൂവെന്നും മറ്റുവിഷയങ്ങൾ പാർലിമെന്റാണ് പരിഗണിക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര സർക്കാറിന്റെ വാദം. സ്വവർഗ ദമ്പതികൾക്ക് ചില ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ഭരണപരമായ നടപടികൾ പരിശോധിക്കാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിതല സമിതി രൂപീകരിക്കാൻ കേന്ദ്രം സമ്മതിച്ചിരുന്നു.

---- facebook comment plugin here -----

Latest