വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമെന്ന് അവകാശപ്പെട്ട് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട ചിത്രം സംശയ നിഴലില്‍. ആഴ്ചകള്‍ക്ക് മുമ്പാണ് വാരിയന്‍ കുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രം കവര്‍ചിത്രമാക്കി റമീസ് മുഹമ്മദ് ‘സുല്‍ത്താന്‍ വാരിയന്‍കുന്നന്‍’ എന്ന പുസ്തകം പുറത്തിറക്കിയത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്ന് ലഭിച്ച അപൂര്‍വ ചിത്രം എന്ന് അവകാശപ്പെട്ടാണ് ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ഈ ചിത്രം അച്ചടിച്ചുവന്ന ‘സയന്‍സ് എറ്റ് വോയേജസ്’ എന്ന ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും വാരിയന്‍കുന്നനെ കുറിച്ച് പരാമര്‍ശമേയില്ലെന്ന് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍ സിറാജ്‌ലൈവിനോട് പറഞ്ഞു. ഫ്രഞ്ച് മാഗസിനില്‍ മലബാര്‍ സമരത്തെ കുറിച്ച് വന്ന ലേഖനത്തിന്റെ പൂര്‍ണരൂപം അദ്ദേഹം ഫേസ്ബുക്കിൽ പുറത്തുവിടുകയും ചെയ്തു.
വീഡിയോ കാണാം…
---- facebook comment plugin here -----