ഗസ്സയിൽ ഒന്നര മാസം നീണ്ട ഇസ്റാഈൽ നരനായാട്ടിന് താത്കാലിക വിരാമമിട്ട് വെടിനിർത്തൽ കരാർ നിലവിൽ വരികയാണ്. നാല് ദിവസത്തേക്ക് താത്കാലിക വെടിനിർത്തലിനാണ് ഹമാസും ഇസ്റാഈലും തമ്മിൽ ധാരണയായത്. വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്നത് സംബന്ധിച്ച് 24 മണിക്കൂറിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നിരന്തരം വ്യോമാക്രമണവും കരയാക്രമണവും നടത്തി 14,000ൽ പരം ഫലസ്തീനികളെ കൊന്നെടുക്കിയ ശേഷമാണ് ഇസ്റാഈൽ താത്കാലിക വെടിനിർത്തലിന് തയ്യാറാകുന്നതെങ്കിലും ഗസ്സയെ സംബന്ധിച്ച് മരുഭൂമിയിലെ മരുപ്പച്ചയാകും ഈ വെടിനിർത്തൽ. രൂക്ഷമായ ആക്രമണത്തെ തുടർന്ന് വെള്ളവും വെളിച്ചവും വൈദ്യുതിയും ഇന്ധനവും നിഷേധിക്കപ്പെട്ട ആ മനുഷ്യർക്ക് മാനുഷിക സഹായത്തിന്റെ ഇത്തിരിവെട്ടമെങ്കിലും ലഭിക്കാൻ ഈ ഇടവേള സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. ഖത്തറിന്റെ മധ്യസ്ഥയിൽ നടത്തിയ നീക്കങ്ങളാണ് വിജയം കാണുന്നത്.
വീഡിയോ കാണാം