Connect with us

Health

കുഴിനഖം ആണോ പ്രശ്നം? ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ

നഖങ്ങൾ വൃത്തിയായി ഈർപ്പം ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

Published

|

Last Updated

നമ്മുടെ നഖങ്ങളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം നമ്മുടെ ഇറച്ചിയിലേക്ക് അല്ലെങ്കിൽ ദശയിലേക്ക് ആഴ്ന്നിറങ്ങുന്ന അവസ്ഥ കൂടിയാണിത്. ഇതുണ്ടാക്കുന്ന വേദനയും അഭംഗിയും ചെറുതൊന്നുമല്ല. കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പൽ ബാധയും ചിലരിൽ ഉണ്ടാകാം.

നഖങ്ങൾ വൃത്തിയായി ഈർപ്പം ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നഖത്തിന്റെ കൂർത്തതും നേർത്തതുമായ അഗ്രം വിരലിന്റെ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുന്നതോടെ പ്രശ്നങ്ങൾ ഗുരുതരമാകുന്നു. നഖത്തിലെ നിറവ്യത്യാസം, വേദന, പഴുപ്പ് എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇറുകിയ ഷൂസോ ചെറുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴി നഖത്തിന് പിന്നിലെ കാരണം.

കുഴിനഖം മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.

പച്ചമഞ്ഞൾ, വേപ്പെണ്ണ

പച്ചമഞ്ഞളും വേപ്പെണ്ണയും മിശ്രിതമായി കുഴിനഖം ഉള്ള ഭാഗത്ത് പുരട്ടിയാൽ കുഴിനഖം കുറയും എന്നാണ് പറയപ്പെടുന്നത്.

ചെറുനാരങ്ങ

ചെറുനാരങ്ങ ഒരു ഭാഗം മുറിച്ച് അത് നഖത്തിൽ കയറ്റി വെച്ചാൽ കുഴിനഖത്തിന്റെ വേദന കുറയുകയും പെട്ടെന്ന് ഉണങ്ങുകയും ചെയ്യും.

വിനാഗിരി

വിരലുകളിൽ ബാധിക്കുന്ന പൂപ്പലുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഔഷധങ്ങളിൽ ഒന്നാണ് വിനാഗിരി. വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖം ഉള്ള വിരലുകൾ ദിവസം മൂന്ന് തവണ കഴുകുമ്പോൾ ആശ്വാസം ലഭിക്കും.

ഉപ്പുവെള്ളം

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ഇതും നിങ്ങളുടെ കടുത്ത കുഴിനഖത്തെ ശമിപ്പിക്കും.

കർപ്പൂരം

കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുന്ന ഒന്നാണ്.

ഈ പൊടികളൊക്കെ ചെയ്തിട്ടും നിങ്ങളുടെ കുഴിനഖത്തിലെ പഴുപ്പും വേദനയും കൂടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.

Latest