Health
കരൾ ആരോഗ്യവാൻ ആണോ? ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക!
നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഒരുമിച്ചു ഉണ്ടെങ്കിലോ അല്ലെങ്കിൽ ഇതിൽ ഒന്നിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടെങ്കിലും നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്

നിങ്ങൾക്ക് കരൾ രോഗം ആരംഭിക്കുന്നത് മുതൽ തന്നെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചേക്കാം. കരൾ രോഗമുള്ള വ്യക്തിയിൽ ശരീരം സാധാരണയായി കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാം എന്നു നോക്കാം.
ക്ഷീണവും ബലഹീനതയും
- നിരന്തരമായ ക്ഷീണവും ഊർജ്ജ കുറവും കരൾ പ്രശ്നത്തിന്റെ പ്രാരംഭ ലക്ഷണം ആയിരിക്കാം
ചർമ്മത്തിന്റെയും കണ്ണിന്റെയും മഞ്ഞനിറം
- കരൾ രോഗമുള്ള ആളിൽ ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടാറുണ്ട്. കരളിനും മഞ്ഞനിറത്തിലുള്ള ബിലറുബിൻ ശരിയായി പ്രോസസ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
വയറുവേദനയും വീക്കവും
- വയറിന്റെ വലതുഭാഗത്ത് അല്ലെങ്കിൽ മുകൾഭാഗത്ത് വേദനയോ വീക്കമോ ഉണ്ടാകുന്നത് കരൾ വീക്കത്തിന്റെയോ കരൾ രോഗത്തിന്റെയോ ലക്ഷണമാണ്.
ഇരുണ്ട മൂത്രം
- ഉയർന്ന ബിലുറുബിൻ അളവ് കാരണം മൂത്രം കടും തവിട്ട് അല്ലെങ്കിൽ ആമ്പർ നിറത്തിൽ കാണപ്പെട്ടേക്കാം.
വിളറിയതോ കളിമണ്ണിന്റെ നിറത്തിലുള്ളതോ ആയ മലം
- മലത്തിൽ പിത്ത രസത്തിന്റെ അഭാവം ഈ നിറവ്യത്യാസത്തിന് കാരണമാകും
നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഒരുമിച്ചു ഉണ്ടെങ്കിലോ അല്ലെങ്കിൽ ഇതിൽ ഒന്നിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടെങ്കിലും നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
---- facebook comment plugin here -----