Connect with us

Health

ചൂട് കുരുവാണോ പ്രശ്‌നം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

നമ്മള്‍ ചൊറിയുമ്പോള്‍ ചൂട് കുരുവിന്റെ അണുക്കള്‍ വ്യാപിക്കാനുള്ള സാധ്യത വളരെ അധികമാണ്.

Published

|

Last Updated

ചൂട് കാലം വരാനിരിക്കുകയാണ്‌. കേരളത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ എപ്പോഴും ചൂട് തന്നെയാണ്. കാലം തെറ്റി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്. ഒരുപാട് പേര്‍ക്ക് ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്‌നം അല്ലെങ്കില്‍ ചര്‍മ്മപ്രശ്‌നമാണ് ചൂടുകുരു എന്നത്. ചൂട് കുരു വരാതിരിക്കാനുള്ള ചില വഴികളെക്കുറിച്ചാണ് നമ്മളിന്ന് ചര്‍ച്ച ചെയ്യുന്നത്.

ഭക്ഷണത്തില്‍ ശ്രദ്ധിച്ചോളൂ

നേരത്തെ പറഞ്ഞപോലെ ചൂടുകുരു ധാരാളമായി വരുന്ന സമയം ചൂടുകാലം അല്ലെങ്കില്‍ വേനല്‍ക്കാലമാണ്. നമ്മള്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് കാലാവസ്ഥ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ എല്ലാ സമയത്തും ചൂടുകുരുവിനെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. ഇതിനായി ജലാംശം കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളരിക്ക തണ്ണിമത്തന്‍ എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്നു.

ചൂട് കുരു വന്ന ഭാഗങ്ങളില്‍ ചൊറിയാതിരിക്കുക

നമ്മള്‍ ചൊറിയുമ്പോള്‍ ചൂട് കുരുവിന്റെ അണുക്കള്‍ വ്യാപിക്കാനുള്ള സാധ്യത വളരെ അധികമാണ്. അതുകൊണ്ടുതന്നെ ചൂടുകുരു ഉണ്ടായ ഭാഗങ്ങളില്‍ ചൊറിയാതിരിക്കാനും ശ്രദ്ധിക്കണം. ചൊറിഞ്ഞ് കൂടുതല്‍ വശങ്ങളിലേക്ക് പകരുമ്പോള്‍ ഈ പ്രശ്‌നം അധികരിക്കുകയാണ് ചെയ്യുന്നത്.

അഴഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക

ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല വഴിയാണ് അഴഞ്ഞ ഇളം നിറമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നുള്ളത്. എപ്പോഴും ഇളം നിറമുള്ള ലൂസ് വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ നല്ല കാര്യമാണ്.

വെയിലില്‍ അധികനേരം ഇറങ്ങാതിരിക്കുന്നതും എപ്പോഴും തണുപ്പുള്ള സ്ഥലങ്ങളില്‍ തുടരുന്നതും ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

 

 

 

Latest